ദുല്‍ഖറിന്റെ സെറ്റില്‍ മമ്മൂട്ടിയുടെ 'മിന്നല്‍' സന്ദര്‍ശനം; ഐ ആം ഗെയിം ആക്ഷന്‍ ത്രില്ലര്‍
mammootty visits I Am Game location

ദുല്‍ഖര്‍ സല്മാന് ചിത്രം 'ഐ ആം ഗെയിം' ലൊക്കേഷനില്‍ മമ്മൂട്ടിയുടെ സന്ദര്‍ശനം. സംവിധായകന് നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്സ്, മിഷ്കിന്, കായദു ലോഹര്‍, സംയുക്ത വിശ്വനാഥന് എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. കുറച്ചുസമയം സെറ്റില്‍ ചെലവഴിക്കുകയും ചെയ്തു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
ആര്‍ഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമാണ്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കായദു ലോഹര്‍, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ആണ് 'ഐ ആം ഗെയിം' നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആര്‍ഡിഎക്സ് എന്ന ആക്ഷന്‍ ഹിറ്റിന് ശേഷം അന്‍പറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ലൈന്‍ പ്രൊഡ്യൂസര്‍ - ബിബിന്‍ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, ഢഎത തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണന് ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്, പിആര്‍ഒ- ശബരി
