മൂന്നാം ദിനം 71 ചിത്രങ്ങള്‍; വിസ്മയം തീര്‍ക്കാന്‍ 'ചെമ്മീനും' 'വാനപ്രസ്ഥവും'

സിസാക്കോയുടെ 'ടിംബക്തു' നിളയില്‍ രാവിലെ 11.45ന്

Starcast : Kerala Chalachithra Academy

Director: IFFK 2025

( 0 / 5 )

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് (ഞായറാഴ്ച) തലസ്ഥാനത്തെ 11 തിയേറ്ററുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത് 71 ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, വേള്‍ഡ് സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. ഹോമേജ്, അന്താരാഷ്ട്ര മത്സരം, പലസ്തീന്‍ പാക്കേജ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ നിരവധി ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദര്‍ശനമാണ് മൂന്നാം ദിനം നടക്കുക.

മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പ്രശസ്ത ചിലിയന്‍ ചലച്ചിത്രകാരന്‍ പാബ്ലോ ലറൈന്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസ് സെഷനാണ്. ഉച്ച 2.30 മുതല്‍ നിള തിയേറ്ററിലാണ് പരിപാടി. കൂടാതെ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവായ അബ്ദുറഹ്‌മാന്‍ സിസാക്കോയുടെ 'ടിംബക്തു' എന്ന ചിത്രം നിള തിയേറ്ററില്‍ രാവിലെ 11.45ന് പ്രദര്‍ശിപ്പിക്കും.

സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്ന 14 ചിത്രങ്ങളില്‍ ഏഴു സിനിമകളുടെ ആദ്യ പ്രദര്‍ശനവുമുണ്ട്. കൂടാതെ, 'സിനിമ ജസീരിയ' 'ക്യുര്‍പോ സെലെസ്റ്റെ', 'യെന്‍ ആന്‍ഡ് എയ്-ലീ', 'ദി സെറ്റില്‍മെന്റ്', 'ലൈഫ് ഓഫ് എ ഫാലസ്', 'കിസ്സിംഗ് ബഗ്', 'ഷാഡോ ബോക്സ്' എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഞായറാഴ്ച നടക്കും.

ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രണ്ട് മലയാളം ക്ലാസ്സിക്കുകളായ 'വാനപ്രസ്ഥം' നിള തിയേറ്ററില്‍ വൈകീട്ട് 5.30 നും, 'ചെമ്മീന്‍' ന്യൂ-1 തിയറ്ററില്‍ ഉച്ച 12 നും പ്രദര്‍ശനം നടത്തും. ഇരുചിത്രങ്ങളുടേയും ഒറ്റ പ്രദര്‍ശനമാണിത്.

ലോകവേദികളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' ടാഗോര്‍ തിയേറ്ററില്‍ വൈകീട്ട് 6 നും, 'സെന്റിമെന്റല്‍ വാല്യൂ' ടാഗോര്‍ തിയറ്ററില്‍ ഉച്ച 2.15 നും, 'ദി പ്രസിഡന്റ്സ് കേക്ക്' ന്യൂ-3 തിയേറ്ററില്‍ രാവിലെ 9.30 നും പ്രദര്‍ശിപ്പിക്കും.

പലസ്തീന്‍ പാക്കേജിലെ ചിത്രങ്ങളായ 'ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ' ഏരീസ്പ്ലക്‌സ് സ്‌ക്രീന്‍ 1ല്‍ വൈകീട്ട് 6.30 നും, 'ദി സീ' ശ്രീ തിയേറ്ററില്‍ 6 നും ആദ്യ പ്രദര്‍ശനം നടത്തും.

Bivin

Bivin

 
Related Articles
Next Story