മഹേഷ് കുഞ്ഞുമോന് സമ്മാനങ്ങളുമായി ദിലീപിന്റെ സർപ്രൈസ്

മഹേഷിന്റെ മിമിക്രി വിഡിയോകൾ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.

മിമിക്രിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോൾ ഇതാ മഹേഷ് കുഞ്ഞുമോനെ വീട്ടിൽ പോയി സന്ദർശിച്ചിരിക്കുകയാണ് നടൻ ദിലീപ്. കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വിഡിയോകൾ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.

കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിലാണ് മഹേഷ് കുഞ്ഞുമോൻ ബിനു അടിമാലി തുടങ്ങിയ താരങ്ങൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുന്നത്. തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോൻ ജീവിതം തിരിച്ചുപിടിച്ചത്.

‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു. ചലച്ചിത്ര താരങ്ങളെ വളരെ പൂർണ്ണതയോടെയാണ് മഹേഷ് അവതരിപ്പിക്കുന്നത്. അത്കൊണ്ട് തന്നെയാണ് ഇന്ന് ഇങ്ങനൊരു കാര്യം നടന്നതും. മിമിക്രിയിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ദിലീപ്.

Athul

Athul

 
Related Articles
Next Story