അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മദര്‍ മേരി മേയ് രണ്ടിന്

മകന്‍ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം 'മദര്‍ മേരി ' മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു.

മകന്‍ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കൂടാതെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജന്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബാനര്‍ - മഷ്‌റൂം വിഷ്വല്‍ മീഡിയ, നിര്‍മ്മാണം - ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍, രചന, സംവിധാനം -എ ആര്‍ വാടിക്കല്‍, ഛായാഗ്രഹണം -സുരേഷ് റെഡ് വണ്‍, എഡിറ്റിംഗ്- ജര്‍ഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങള്‍ - ബാപ്പു വാവാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്‌കുമാര്‍, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയര്‍പോര്‍ട്ട് ബാബു, സ്‌പോട്ട് എഡിറ്റര്‍- ജയ്ഫാല്‍, അസ്സോസിയേറ്റ് ഡയര്‍ക്ടേഴ്‌സ് - എം രമേഷ്‌കുമാര്‍, സി ടി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷൗക്കത്ത് വണ്ടൂര്‍, വിതരണം - എഫ് എന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, സ്റ്റില്‍സ് - പ്രശാന്ത് കല്‍പ്പറ്റ, പിആര്‍ഓ - അജയ് തുണ്ടത്തില്‍

Bivin

Bivin

 
Related Articles
Next Story