പ്രകമ്പനം ഫുള്‍ പായ്ക്കപ്പ്

പണി എന്ന ചിത്രത്തിലൂടെ'.ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഗണപതി പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അമീന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Starcast : Sagar surya, Ganapathy

Director: Vijesh Panathur

( 0 / 5 )

കാമ്പസ് പശ്ചാത്തലത്തില്‍ വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂരിലുമായി പൂര്‍ത്തിയായി. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളില്‍ നിന്നും കൊച്ചിനഗരത്തിലെ ഒരു കാംബസ്സില്‍ പഠിക്കാനെത്തുന്ന മൂന്നു ചെറുപ്പക്കാരുടെ വ്യക്തി ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തികഞ്ഞ ഫാന്റെസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ വിജേഷ് പാണത്തൂര്‍ ഈ ചിത്രത്തിലൂടെ. നവരസ ഫിലിംസ്, ലഷ്മി നാഥ്, കിയേഷന്‍സ് എന്നീ ബാനറുകളില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പണി എന്ന ചിത്രത്തിലൂടെ'.ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഗണപതി പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അമീന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്‌സാണ്ടര്‍ , അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരന്‍, പി.പി. കുഞ്ഞികൃഷ്ണന്‍ മാഷ്, കലാഭവന്‍ നവാസ്, കുടശ്ശനാട് കനകം, ശീതര്‍സുബിന്‍ ടാര്‍സന്‍,സനീഷ് പല്ലി എന്നിവരും ബാലതാരം ദേവാനന്ദുംപ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ. സംഗീതം - ബിബിന്‍ അശോകന്‍ ' ഛായാഗ്രഹണം - ആല്‍ബി. എഡിറ്റിംഗ് - സൂരജ്. ഈ എസ്. കലാസംവിധാനം - സുഭാഷ് കരുണ്‍. മേക്കപ്പ് -ജയന്‍ പൂങ്കുളം. കോസ്റ്റ്യും - ഡിസൈന്‍-സുജിത് മട്ടന്നൂര്‍. സ്റ്റില്‍സ് - ഷിബിന്‍ ശിവദാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അംബ്രോസ് വര്‍ഗീസ്. പ്രൊജക്റ്റ് ഡിസൈനര്‍ - സൈനുദ്ദീന്‍വര്‍ണ്ണ ചിത്ര' പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ശശി പൊതുവാള്‍,. കമലാക്ഷന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin

Bivin

 
Related Articles
Next Story