കാട്ടാളനിലെ സാഹസ്സിക രംഗങ്ങള്‍ ലൊക്കേഷന്‍ കാഴ്ച്ചകളായി പ്രേക്ഷകര്‍ക്കു മുന്നില്‍

അവതരണത്തില്‍ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന കാളാളന്‍ പ്രേഷകരുടെ ഇടയില്‍ ഇന്ന് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുന്നു.

Starcast : Antony Peppe, Rajisha Vijayan

Director: Paul George

( 0 / 5 )

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച്, പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം തന്നെ പെയ്യിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കൊടുങ്കാടുകളില്‍ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിന്റെ സാഹസ്സികമായ ചില രംഗങ്ങളുടെ ലൊക്കേഷന്‍ കാഴ്ച്ചകള്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ആക് ഷന്‍ രംഗങ്ങളില്‍ അതീവ മികവു പ്രകടിപ്പിക്കാറുള്ള യുവ നായകന്‍ ആന്റെണി വര്‍ഗീസ്( പെപ്പെ) അഭിനയിക്കുന്ന രംഗത്തിന്റെ ഏതാനും ഭാഗങ്ങളാണ് ബിഹൈന്‍ഡ് സ്‌ക്രീന്‍ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്. ഇത് ഒരു ടെസ്റ്റ് ഡോസ് ആയി മാത്രം കണ്ടാല്‍ മതി. വലിയവെടിക്കെട്ടുകള്‍ പുറകേ പ്രതീക്ഷിക്കാം. അവതരണത്തില്‍ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന കാളാളന്‍ പ്രേഷകരുടെ ഇടയില്‍ ഇന്ന് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുന്നു.

ഇന്‍ഡ്യന്‍ സ്‌ക്രീനിലേയും വിദേശരാജ്യങ്ങളിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും , പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് കാട്ടാളന്‍.

തായ്‌ലാന്റില്‍ ചിത്രീകരണം ആരംഭിച്ചു ഈ ചിത്രത്തിന്റെ ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനില്‍ക്കും. വലയ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണ രചയിതാവ് ആര്‍. ഉണ്ണിയാണ്. ഇന്‍ഡ്യന്‍ സിനിമയിലെ മികച്ച സംഗീത സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകന്‍ 'പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സ്-ബിനു മണമ്പൂര്‍ , പ്രവീണ്‍ എടവണ്ണപ്പാറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin

Bivin

 
Related Articles
Next Story