നടി സുനൈന വിവാഹിതയാകുന്നു, വരൻ അറബി വ്ലോഗർ ?

‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയ ഖാലിദ് അല്‍ അമേരി മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ്.

ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തമിഴ് നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകള്‍. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് അഭ്യൂഹങ്ങള്‍ ഉയർന്നത്. തമിഴ് മാധ്യമങ്ങളിൽ ആണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ വന്നത്.

സമൂഹ മാധ്യമങ്ങളിലെ സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദ് അൽ അമേരി കമന്റ് ചെയ്യാറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ജൂൺ അഞ്ചിന് സുനൈന ഇൻസ്റ്റഗ്രാമിൽ തന്റെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ ആരാണ് വരൻ എന്നതിനെ കുറിച് ഒന്നും വെളുപ്പെടുത്തിയിരുന്നില്ല. ജൂൺ 26ന് ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. അതിലും വധുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിരുന്നില്ല.


കുറച്ച് നാളുകള്‍ക്ക് മുന്‍പ് ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയ ഖാലിദ് അല്‍ അമേരി മലയാളികള്‍ക്കും സുപരിചിതനായ വ്ലോഗറാണ്. നാഗ്പൂര്‍ സ്വദേശിയാണ് സുനൈന. കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമ രംഗത്തെത്തുന്നത്.

Athul

Athul

 
Related Articles
Next Story