എങ്ങോട്ടേക്കാ ലാലേട്ടാ യാത്ര ?: ഹെലികോപ്റ്ററിൽ നിന്നും മോഹൻലാലിന്റെ സെൽഫി വിഡിയോ

ആന്റണി പെരുമ്പാവൂരിനൊത്ത് സെൽഫി വിഡിയോ പങ്കുവച്ച് മോഹൻലാൽ.

ആന്റണി പെരുമ്പാവൂരിനൊത്ത് സെൽഫി വിഡിയോ പങ്കുവച്ച് മോഹൻലാൽ. ഹെലികോപ്റ്റർ പാസഞ്ചർ സീറ്റിൽ ഇരുന്നാണ് മോഹൻലാൽ വിഡിയോ പകർത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ സാറിനൊപ്പം എന്നടിക്കുറുപ്പോടെ ഇട്ട പോസ്റ്റ് അൽപനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷനിലേക്കാണോ യാത്ര എന്നാണ് ആരാധാർ ചോദിക്കുന്നത്.

എന്നാൽ നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലാണ് മോഹൻലാൽ. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം.രഞ്ജിത്ത് ആണ് ഈ സിനിമയുടെ നിർമാണം. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ഇതിനോടകം വൈറലായിരുന്നു. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവായിരിക്കും ഈ ചിത്രം എന്നാണ് എല്ലാരും കരുതുന്നത്.

Athul

Athul

 
Related Articles
Next Story