കൽക്കിയുടെ കുതിപ്പ് തുടരുന്നു: കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ

നാലു ദിനങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 555 കോടി പിന്നിട്ടു കഴിഞ്ഞു.

നാഗ് അശ്വിന്റെ സംവിധാനത്തിൽ വന്ന കൽക്കി 2898 എ ഡി വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക അഭിപ്രായം ആണ് ചിത്രത്തിന് കിട്ടുന്നത്. ചിത്രം ബോക്സ് ഓഫീസിലും കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്തു നാലു ദിനങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 555 കോടി പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 115 കോടിയാണ് ഇതുവരെ നേടിയത്. കേരളത്തിൽ 12.75 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.




അതേസമയം വിദേശത്തും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ട് ആണ്. നോർത്ത് അമേരിക്ക, കാനഡ എന്നിവടങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോ ഇപ്പോഴും തുടരുന്നു. പല കേന്ദ്രങ്ങളിലും സിനിമയുടെ ത്രിഡി പതിപ്പിനാണ് പ്രേക്ഷകർ കൂടുതൽ ഉള്ളത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് പ്രഭാസിനെ കൂടാതെ ചിത്രത്തിലുള്ള മറ്റു താരങ്ങൾ. സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.




അതേ സമയം ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു. 223 കോടി ആണ് ആദ്യ ദിനം ചിത്രം നേടിയത്. 217 കോടി കലക്‌ഷൻ നേടി ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആർആർആർ ന്റെ ആദ്യ ദിന കളക്ഷൻ ഇനി ആര് തകർക്കും എന്നതാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

Athul

Athul

 
Related Articles
Next Story