ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ

പാചകം ഏറെ ഇഷ്ടപ്പെടുന്ന താരം ഉദ്ഘാടനം കഴിഞ്ഞ ശേഷം കുക്ക് ചെയ്യുകയും ചെയ്തു.


മോഹൻലാൽ ഹരിപ്പാട് ഷെഫ് പിള്ളയുടെ റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിയത് ഹെലികോപ്റ്ററിലാണ്. മോഹൻലാൽ വന്നിറങ്ങുന്ന ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

ഹെലികോപ്റ്ററിൽ നിന്നും കാർ മാർഗം ഉദ്ഘാടനസ്ഥലത്തെത്തിയ മോഹൻലാലിനെ കാണാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. കാറിൽ നിന്നിറങ്ങിയ ശേഷം കുറച്ചു കഷ്ടപ്പെട്ടാണ് താരം ഉദ്ഘാടനവേദിയിലെത്തിയത്.

പാചകം ഏറെ ഇഷ്ടപ്പെടുന്ന താരം ഉദ്ഘാടനം കഴിഞ്ഞ ശേഷം കുക്ക് ചെയ്യുകയും ചെയ്തു. ഷെഫ് പിള്ളയുടെ സഞ്ചാരി റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോഹൻലാൽ.

Athul

Athul

 
Related Articles
Next Story