മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മുക്തി മോഹൻ

സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്

നടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മുക്തി മോഹൻ. നടിയും നര്‍ത്തകിയുമായ മുക്തി സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി വിമാനത്തിനുള്ള എല്ലാ മോഹൻമാരും എഴുന്നേല്‍ക്കൂവെന്നാണ് നടി എഴുതിയത്. നടിമാരായും നര്‍ത്തകിമാരുമായും ശ്രദ്ധയാകര്‍ഷിച്ച മോഹൻ സിസ്റ്റേഴ്‍സ് നീതിയും ശക്തിയും മുക്തിയും കൃതിയുമാണ്.

തരുണ്‍ മൂര്‍ത്തിയുടെ 'എല്‍ 360' യിലാണ് മോഹൻലാല്‍ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിനായി ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Athul

Athul

 
Related Articles
Next Story