തൃഷയെ മറികടന്നു നയൻ‌താര താരങ്ങളുടെ പട്ടികയിൽ ഒന്നാമത്

മെയ്യിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് താരം തൃഷ രണ്ടാമതായിയെന്നതാണ് പട്ടികയുടെ പ്രത്യേകത.

ജനപ്രീതിയില്‍ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. നയൻതാരയാണ് ഒന്നാം സ്ഥാനത്ത്. മെയ്യിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് താരം തൃഷ രണ്ടാമതായിയെന്നതാണ് പട്ടികയുടെ പ്രത്യേകത. സാമന്തയാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം നയൻതാര നായികയായി വേഷമിട്ട് നിരവധി സിനിമകളാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നയൻതാര നായികയായി ഒടുവില്‍ എത്തിയ അന്നപൂര്‍ണ ചര്‍ച്ചയായി മാറിയിരുന്നു.

തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനം സാമന്ത നിലനിര്‍ത്തിയിരിക്കുകയാണ്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ സിനിമാ നായികയായ കീര്‍ത്തി സുരേഷാണ് എന്നത് മലയാളികൾക്കും കൂടെ അഭിമാനമായ ഒരു കാര്യമാണ്. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറണാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു. തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് അനുഷ്‍ക ഷെട്ടിയാണ്. കാജല്‍ അഗര്‍വാള്‍ ഒമ്പതാം സ്ഥാനത്തും സായ് പല്ലവി പത്താമതും എത്തി.

Athul

Athul

 
Related Articles
Next Story