സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമാണെന്ന് സലീം കുമാർ

സുരേഷ് ​ഗോപി തൃശൂരിൽ ജയിച്ചതിനെതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. 

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ. പ്രസ്തുത പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. സുരേഷ് ​ഗോപി തൃശൂരിൽ ജയിച്ചതിനെതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.

"എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങളെ അറിയിക്കുകയാണ്. പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട് അതിൽ വളരെ സന്തോഷവും ഉണ്ട് എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു", എന്നാണ് സലീം കുമാർ പറഞ്ഞത്.

വരാഹം ആണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവ്യാ നായര്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പെരുങ്കളിയാട്ടം, ഒറ്റകൊമ്പൻ എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേ സമയം സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' എന്നാണ് എന്നതാണ് ആരാധകർ കൂടുതൽ ആയി അന്വേഷിക്കുന്നത്.

Athul

Athul

 
Related Articles
Next Story