വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം; സംഗീത സംവിധായകനായി ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോന്‍ ആണ്.

Starcast : Vijay Sethupathi, Samyuktha Menon, Tabu

Director: Puri Jagannadh

( 0 / 5 )

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് സംഗീതമൊരുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാവായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഇപ്പൊള്‍ ദ്രുതഗതിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോന്‍ ആണ്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്.

സൂപ്പര്‍ ഹിറ്റുകളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍

ഒട്ടേറെ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ആണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജൂലൈ മാസത്തില്‍ ഹൈദരാബാദില്‍ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ അടുത്തയാഴ്ച ആരംഭിക്കും.

ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാവരും തന്നെ പുതിയ ഷെഡ്യൂളില്‍ പങ്കെടുക്കും. ബ്രഹ്‌മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ആക്ഷന്‍, ഇമോഷന്‍, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍- പുരി കണക്ട്‌സ്, ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്, സംഗീതം -ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

Bivin

Bivin

 
Related Articles
Next Story