ദളിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് സംവിധായകൻ പാ.രഞ്ജിത്ത്

എന്തുകൊണ്ട് സർക്കാർ ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിക്കുന്നു.

സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തെ സംബന്ധിച്ചാണ് വിമർശനവുമായി രംഗത്തെത്തിയത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറിച്ചു. എന്തുകൊണ്ട് സർക്കാർ ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിക്കുന്നു.

ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ ദളിതർ എത്രത്തോളം സുരക്ഷിതരായിരിക്കും. സർക്കാർ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്‌ട്രോങിന്റെ മൃതദേഹം പെരമ്പൂരിൽ സംസ്കരിക്കുന്നത് സർക്കാർ മനഃപൂർവം തടയുകയായിരുന്നു. ഒടുവിൽ ചെന്നൈക്ക് പുറത്തുള്ള പോട്ടൂർ എന്ന ഗ്രാമത്തിൽ സംസ്കരിക്കേണ്ടി വന്നു. ദളിത് ജനങ്ങളോടും ദളിത് നേതാക്കളോടും ഡി.എം.കെയ്ക്ക് ശരിക്കും താത്പര്യമുണ്ടോ-രഞ്ജിത്ത് ചോദിച്ചു.

Athul

Athul

 
Related Articles
Next Story